Saturday, April 27, 2024

ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച് മണിപ്പുർ സർക്കാർ; നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

TOP NEWSINDIAദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച് മണിപ്പുർ സർക്കാർ; നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുർ സർക്കാരിൻ്റെ നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. “ഏറ്റവും കൂടുതൽ ക്രൈസ്‌തവരുള്ള സംസ്‌ഥാനത്താണു സർക്കാർ ഈ നടപടിയെടുത്തത്.

നൂറുകണക്കിനുപേർ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്‌തവ ദേവാലയങ്ങൾ കത്തിക്കുകയും മത സ്‌ഥാപനങ്ങൾ തകർക്കുകയും പതിനായിരങ്ങൾ പലായനം ചെയ്യുകയും ചെയ്‌ത സംസ്‌ഥാനത്തെ ജനങ്ങൾക്ക് അരക്ഷിതത്വം നൽകിക്കൊണ്ടാണു സംഘപരിവാർ സർക്കാർ അവധി ദിനങ്ങൾ ഇല്ലാതാക്കിയത്. കേരളത്തിൽ കല്യാണത്തിന് ഉൾപ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിക്കാൻ പോലും തയാറായിട്ടില്ല.

ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാർ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിൻ്റെ ഉദാഹരണമാണിത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിൽ കേക്കുമായി ക്രൈസ്‌തവ ഭവനങ്ങൾ സന്ദർശിക്കുന്നത്. രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി അതിൽ നിന്നും ലാഭം കൊയ്യാൻ ശ്രമിക്കുന്ന വർഗീയവാദികളാണ് സംഘപരിവാറുകാർ.

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിയും അരക്ഷിതത്വവുമുണ്ടാക്കി അവരെ വിഷമാവസ്‌ഥയിലേക്ക് തള്ളിവിടുന്നതിനെതിരായ ചെറുത്ത് നിൽപാണ് രാജ്യവ്യാപകമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത്” – വി.ഡി.സതീശൻ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles