Monday, May 6, 2024

മൊബൈൽ ഫോൺ ചാർജറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തം; ഉത്തർപ്രദേശിലെ മീററ്റിൽ നാല് കുട്ടികൾ വീട്ടിൽ വെന്തുമരിച്ചു

TOP NEWSINDIAമൊബൈൽ ഫോൺ ചാർജറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തം; ഉത്തർപ്രദേശിലെ മീററ്റിൽ നാല് കുട്ടികൾ വീട്ടിൽ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ മീററ്റിൽ നാല് കുട്ടികൾ വീട്ടിൽ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് അപകടമെന്നാണു വിവരം. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു.

ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. 60 ശതമാനത്തിലേറെ പൊള്ളലുള്ളതിനാൽ കുട്ടികളുടെ മാതാവ് ബബിതയെ (35) ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്.

കിടക്കയിലേക്ക് അതിവേഗം തീപടർന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തും മുൻപുതന്നെ രണ്ടു കുട്ടികൾ മരിച്ചിരുന്നു.

രണ്ടു കുട്ടികൾ ഞായറാഴ്‌ച രാവിലെയാണ് മരിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കൾ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോൾ കുട്ടികളുടെ ശരീരത്തിൽ തീപിടിക്കുന്നതാണു കണ്ടതെന്നു പൊലീസ് വ്യക്തമാക്കി.

spot_img

Check out our other content

Check out other tags:

Most Popular Articles