Tuesday, April 30, 2024

രാജ്യത്തെ എഐ പദ്ധതികൾക്ക് വലിയ മുതൽ കൂട്ട്; എൻവിഡിയയുടെ ശക്തിയേറിയ സെമികണ്ടക്ടർ ചിപ്പുകൾ സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ്

TOP NEWSINDIAരാജ്യത്തെ എഐ പദ്ധതികൾക്ക് വലിയ മുതൽ കൂട്ട്; എൻവിഡിയയുടെ ശക്തിയേറിയ സെമികണ്ടക്ടർ ചിപ്പുകൾ സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ്

ചിപ്പ് നിർമാണ രംഗത്തെ ഭീമനായ എൻവിഡിയയുടെ ശക്തിയേറിയ സെമികണ്ടക്ടർ ചിപ്പുകൾ സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് യോട്ട ഡാറ്റ സർവീസസ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യകളുടെ പ്രവർത്തനത്തിന് അനുയോജ്യമായ ശക്തിയേറിയ എച്ച്100 ചിപ്പുകളാണ് യോട്ട ഡാറ്റ സർവീസസ് സ്വന്തമാക്കിയത്. എച്ച്100 ചിപ്പുകൾ വാങ്ങാൻ വൻ നിക്ഷേപമാണ് സ്റ്റാർട്ട്അപ്പ് നടത്തിവരുന്നത്.

എഐ രംഗത്ത് ശക്തമായ മുന്നേറ്റത്തിന് ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എൻവിഡിയ എച്ച്100 ചിപ്പ് ഇന്ത്യൻ മണ്ണിലെത്തുന്നത് രാജ്യത്തെ എഐ പദ്ധതികൾക്ക് വലിയ മുതൽ കൂട്ടാവും. എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ്ങുമായുള്ള യോട്ട ഡാറ്റ സർവീസസ് സിഇഒ സുനിൽ ഗുപ്തയുടെ അടുത്ത ബന്ധമാണ് ഇന്ത്യയിലെ മുൻനിര ടെക്ക് കമ്പനികളെ മറികടന്ന് എച്ച്100 ചിപ്പുകൾ സ്വന്തമാക്കാൻ യോട്ടയ്ക്ക് സഹായകമായത്.

യോട്ട ഡാറ്റ സർവീസസിനുള്ള ആദ്യ ബാച്ച് ചിപ്പുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 4000 ൽ ഏറെ എച്ച് 100 ചിപ്പുകൾ ഇതിലുണ്ട്. 16000 ൽ ഏറെ ചിപ്പുകൾ ജൂണിൽ എത്തുമെന്നാണ് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ 20000 ചിപ്പുകൾ യോട്ടയ്ക്ക് ലഭിക്കും.

ഇന്ന് ആഗോള എഐ വ്യവസായ രംഗത്ത് ഉപയോഗിക്കുന്ന ശക്തിയേറിയ ചിപ്പുകളാണ് എൻവിഡിയയുടെ എച്ച്100. ഓപ്പൺ എഐ, ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ ഇതിൻ്റെ ഉപഭോക്താക്കളാണ്. വൻ തുകയാണ് ഈ വൻകിട കമ്പനികൾ ചിപ്പുകൾക്ക് വേണ്ടി എൻവിഡിയയിൽ നിക്ഷേപിച്ചിരിക്കുന്നത്.

രാജ്യത്തെ എഐ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകാൻ യോട്ട ഡാറ്റ സർവീസസിന് ഈ ഇടപാടിലൂടെ സാധിക്കും. കാലിഫോർണിയയിൽ നടക്കുന്ന എൻവിഡിയയുടെ ഡെവലപ്പർ കോൺഫറൻസിലും കമ്പനി പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിൽ അതി ശക്തമായ കംപ്യൂട്ടിങ് ശേഷിയുള്ള ഡാറ്റാ സെൻ്ററുകൾ വാഗ്ദാനം ചെയ്യുകയാണ് യോട്ട ഡാറ്റ സർവീസസിന്റെ ലക്ഷ്യം.

കോർപ്പറേഷനുകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ എന്നിവർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. എൻവിഡിയയുടെ അതിശക്തമായ ചിപ്പുകളുടെ പിൻബലത്തിൽ എഐ സാങ്കേതിക വിദ്യകളുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കും ആപ്ലിക്കേഷനുകളുടെ പ്രവർത്തനങ്ങൾക്കും ലേറ്റൻസി കുറവുള്ള ചെലവ് കുറഞ്ഞ സേവനം നൽകാൻ കമ്പനിക്കാവും.

ഓപ്പൺ എഐ പോലുള്ള മുൻനിര കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ സംഖ്യയാണ് യോട്ട സർവീസസ് ചിപ്പുകൾക്കായി മുടക്കിയത്. എന്നാൽ ആഗോള തലത്തിൽ ആവശ്യക്കാരേറെയുള്ള എച്ച്100 ചിപ്പുകളുടെ വിതരണം പരിമിതമാണ്. അതിനിടിയിലാണ് യോട്ട ഡാറ്റാ സർവീസസ് ചിപ്പുകൾ സ്വന്തമാക്കിയത്.

എച്ച്100 ചിപ്പിനേക്കാൾ ശക്തിയേറിയ പുതിയ തലമുറ ചിപ്പുകൾ എൻവിഡിയയുടെ ഡെവലപ്പർ കോൺഫറൻസിൽ വെച്ച് തിങ്കളാഴ്ച അവതരിപ്പിച്ചിരുന്നു. ബ്ലാക്ക് വെൽ എന്ന് പേരിട്ടിരിക്കുന്ന പുതിയ ശ്രേണിയിലെ ആദ്യ ചിപ്പായ ബി200 ചിപ്പുകൾ കമ്പനി ലോകത്തിന് പരിചയപ്പെടുത്തി. ഈ വർഷം അവസാനത്തോടെ ഈ ചിപ്പുകൾ പുറത്തിറക്കിയേക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles