Monday, May 6, 2024

പൗരത്വ നിയമഭേദഗതി വിഷയം; പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ നിർദേശം

TOP NEWSKERALAപൗരത്വ നിയമഭേദഗതി വിഷയം; പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ നിർദേശം

പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിൻ്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സർക്കാർ തീരുമാനപ്രകാരം നടപടികൾ വേഗത്തിലാക്കുന്നത്. കേസുകൾ പിൻവലിക്കണമെന്നു മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനു 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്നു സർക്കാർ തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചു എന്ന് ഉറപ്പാക്കണം. പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകൾ പരിശോധിച്ചു ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകണമെന്നും ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി നിർദേശിച്ചു.

സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് റജിസ്‌റ്റർ ചെയ്തത്.

ഒരാഴ്ച്‌ച മുൻപത്തെ കണക്കനുസരിച്ച് 114 കേസുകൾ സർക്കാർ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019 ലാണു പാർലമെൻ്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. മാർച്ച് 11നാണു വിജ്‌ഞാപനം പുറത്തിറക്കിയത്. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി 2019 ഡിസംബർ 10 മുതലാണു കേസുകൾ റജിസ്‌റ്റർ ചെയ്‌തു തുടങ്ങിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles