Thursday, May 9, 2024

പെൺകുട്ടികൾ ആദ്യം തൊഴിൽ കണ്ടെത്തുക എന്നിട്ട് മതി വിവാഹം – മഞ്ജു പത്രോസ്

EDUCAIONപെൺകുട്ടികൾ ആദ്യം തൊഴിൽ കണ്ടെത്തുക എന്നിട്ട് മതി വിവാഹം - മഞ്ജു പത്രോസ്

പെൺകുട്ടികളുടെ മാതാപിതാക്കൾ അവരെ വിവാഹം കഴിപ്പിക്കാൻ അല്ല പഠിപ്പിക്കാനാണ് നോക്കേണ്ടത് എന്ന് സുപ്രസിദ്ധ സിനിമ സീരിയൽ താരം മഞ്ജു പത്രോസ്. സ്കൂളിൻ്റെ 69-ാം വാർഷികത്തിന് പ്രവാസി വ്യവസായിയും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ എൻ.വി എബ്രഹാമിനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. അർഹരായ കുട്ടികൾക്കുള്ള വിവിധ എൻഡോവുമെൻ്റുകളും അവർ വിതരണം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ടി.കെ രാജൻ അധ്യക്ഷനായ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള പുനർജ്ജനി പ്രോജക്ട് പ്രഥമാധ്യാപിക കെ.എസ് ഗീതയിൽ നിന്ന് ലേഖാസുരേഷ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അനുവദിച്ച വാട്ടർ പ്യൂരിഫയർ സംവിധാനവും അവർ ഉദ്ഘാടനം ചെയ്തു.

സി.എസ് സുകുമാരൻ, ഷാജി എൻ.കെ, മഞ്ജു പ്രമോദ്, ബേബി കെ. കെ, രാജീവ് വർഗ്ഗീസ്, എൻ.വി മാത്യു നെടുവേലിൽ, ബിനു കാരിക്കൽ, വിപിൻ വി.വി, ലിയോ ജോസ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ വി.വിജേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീത കെ.എസ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പൂവ് സർഗ്ഗവേദി അവതരിപ്പിച്ച കരോക്കെ ഗാനമേളയോടെ പരിപാടികൾ അവസാനിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles