Thursday, May 9, 2024

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ യഥാർത്ഥ വളർച്ച; ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ‘ഡേറ്റിംഗും ബന്ധങ്ങളും’

EDUCAIONഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ യഥാർത്ഥ വളർച്ച; ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ 'ഡേറ്റിംഗും ബന്ധങ്ങളും'

‘കുട്ടികളെ ചെറുപ്പത്തിലെ പടിക്കണ’മെന്നത് (Catch them Young) ചില ആശയധാരകൾ സമൂഹത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നവരുടെ രീതികളിൽ ഒന്നാണ്. ‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്ന് മലയാളം ചൊല്ലുകൾ പറയുന്നു. ചെറുപ്പത്തിൽ തന്നെ ഒരു കാര്യം കുട്ടികളെ പഠിപ്പിച്ചാൽ പിന്നെ അവരുടെ ജീവിതത്തിലെമ്പാടും ആ ശീലത്തിന്റെ അനുരണനങ്ങൾ അങ്ങിങ്ങായി കാണാം.

ഈ ആശയധാരയിൽ നിന്നാണ് പുതിയ തലമുറയ്ക്ക് ശരീയായ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന ആവശ്യം, പ്രത്യേകിച്ചും ഇൻ്റർനെറ്റിൻ്റെയും സാമൂഹിക മാധ്യമങ്ങളുടെയും വ്യാപനകാലത്ത് ഉയർന്ന് വന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രശസ്‌ത ഡേറ്റിംഗ് ആപ്പായ ടിൻഡർ ഇന്ത്യ, തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ khushi എന്ന എക്സ് ഉപയോക്താവിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തത്‌. ഇത്‌ ഏറെ പേരുടെ ശ്രദ്ധനേടി.

‘ഇപ്പോൾ 9-ാം ക്ലാസ് പാഠപുസ്‌തകങ്ങൾ’ എന്ന കുറിപ്പോടെ കുശി പങ്കുവച്ച പാഠപുസ്‌തകത്തിലെ രണ്ട് പേജുകളുടെ ചിത്രങ്ങളായിരുന്നു അത്. ആ പാഠപുസ്‌തക ചിത്രത്തിങ്ങളിലൊന്ന് സിബിഎസ്സിയുടെ ഒമ്പാതാം ക്ലാസിലെ ‘ഡേറ്റിംഗും റിലേഷൻഷിപ്പും’ എന്ന പാഠത്തിൻ്റെ ചിത്രമായിരുന്നു. മറ്റേ ചിത്രത്തിൽ എന്താണ് ഗോസ്റ്റിംഗ് (Ghosting), ചാറ്റ്ഫിഷിംഗ് (Chatfishing), സൈബർ ബുള്ളിംഗ് (Cyberbullying) എന്നിവയെ കുറിച്ചും വിശദമാക്കുന്നു. ഏഴേമുക്കാൽ ലക്ഷത്തിലേറെ പേരാണ് കുശിയുടെ ട്വീറ്റ് കണ്ടത്. നിരവധി പേർ ട്വിറ്റിന് തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ട് ടിൻഡർ ഇന്ത്യ കുറിച്ചത് ‘രണ്ടാമത്തെ പാഠം; ഏങ്ങനെ ബ്രേക്ക് അപ്പുകളെ കൈകാര്യം ചെയ്യാം’ എന്നായിരുന്നു.

പ്രണയബന്ധങ്ങളെ പലപ്പോഴും എതിർക്കുകയും പ്രണയബന്ധങ്ങൾക്കൊടുവിൽ ദുരഭിമാനക്കൊലകൾ ഇന്നും അരങ്ങേറുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു പാഠം ഭാഗം കുട്ടികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയതിനെ ചിലർ എതിർത്തപ്പോൾ മറ്റ് ചിലർ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. ‘മൂല്യ വിദ്യാഭ്യാസം’ (Value Education) എന്ന പാഠഭാഗത്തെ കുറിച്ചും അതിലെ പാഠങ്ങളെ കുറിച്ചും പലർക്കും ആദ്യ അറിവായിരുന്നു.

ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം നിർണായകമായ അധ്യായങ്ങൾ ഉൾപ്പെടുത്തിയതിന് ചിലർ സിബിഎസ്ഇയെ അഭിനന്ദിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് ‘എനിക്ക് ആ പാഠം വായിക്കണം. അതിൻ്റെ മുഴുവൻ പേജും അയക്കുക’ എന്നായിരുന്നു. മറ്റൊരാൾ കുറിച്ചത്, ‘അക്കാലത്ത് ആൺകുട്ടികളുമായി പോലും സംസാരിക്കാൻ അനുവാദമില്ലായിരുന്നു. ഇത് മഹത്തരമാണ്’ എന്നായിരുന്നു. ‘ഇത് സത്യസന്ധമായി മികച്ചതാണ്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ യഥാർത്ഥ വളർച്ച എല്ലാവരും കാണാൻ ആഗ്രഹിക്കുന്നു.’ എന്നായിരുന്നു മറ്റൊരു വായനക്കാരനെഴുതിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles