Friday, May 17, 2024

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി പുതിയ ആസ്ഥാനം; പുതിയ ആസ്ഥാനത്തേക്കുള്ള മാറ്റം ജനുവരി രണ്ടാം വാരം

Electionഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി പുതിയ ആസ്ഥാനം; പുതിയ ആസ്ഥാനത്തേക്കുള്ള മാറ്റം ജനുവരി രണ്ടാം വാരം

രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി പുതിയ ആസ്ഥാനം. ഇന്ദിരാഭവൻ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ആസ്ഥാനത്തേക്കുള്ള മാറ്റം ജനുവരി രണ്ടാം വാരമുണ്ടാകും.

ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19-ന് പുതിയ ആസ്ഥാനത്തേക്ക് മാറുമെന്നായിരുന്നു കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സെൻട്രൽ ഡൽഹിയിലെ കോട്‌ റോഡ് 9-ലാണ് ആറ് നിലകളുള്ള പുതിയ ഓഫീസ് വരുന്നത്. ദീൻദയാൽ ഉപാധ്യായ മാർഗിലെ ബിജെപിയുടെ ആസ്ഥാനമന്ദിരം കോൺഗ്രസിന്റെറെ പുതിയ ആസ്ഥാനത്തിന് സമീപമാണ് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കാൺഗ്രസിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടം പാർട്ടിയുടെ നിരവധി ഉയർച്ചതാഴ്ച്ചകൾക്ക് സാക്ഷിയായിട്ടുണ്ട്. നാല് പ്രധാനമന്ത്രിമാർക്കും ഏഴ് പാർട്ടി അധ്യക്ഷൻമാർക്കും ഈ ഓഫീസ് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി.നരസിംഹ റാവു, മൻമോഹൻ സിങ് എന്നീ പ്രധാനമന്ത്രിമാരും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, സീതാറാം കേസരി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നീ പ്രസിഡന്റുമാരും അക്‌ബർ റോഡിലെ ഓഫീസിൽ പ്രവർത്തിച്ചു.

കോൺഗ്രസിൻ്റെ പുതിയ ഓഫീസ് രൂപകൽപന ചെയ്യുകയും നിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്‌തിരുന്ന പ്രധാനപ്പെട്ട രണ്ടുപേർ അഹമ്മദ് പട്ടേലും മോത്തിലാൽ വോറയുമായിരുന്നു. രണ്ടുപേരും നിലവിൽ ജീവിച്ചിരിപ്പില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പുതിയ കെട്ടിടം ബിജെപി ആസ്ഥാനത്തിന് സമീപമാണെങ്കിലും അതേ വിലാസം കോൺഗ്രസ് ഓഫീസിന് വരാതിരിക്കാനും അഹമ്മദ് പട്ടേലും മോത്തിലാൽ വോറയും ശ്രദ്ധ കാണിച്ചിട്ടുണ്ട്. സംഘപരിവാർ ആചാര്യനായ ദീൻ ദയാൽ ഉപാധ്യായയുടെ പേര് വിലാസത്തിൽ വരാതിരിക്കാൻ കോൺഗ്രസ് ഓഫീസിന്റെ പ്രധാന ഗേറ്റ് കോട്ല‌ റോഡിലാണ് സ്ഥാപിച്ചിട്ടുള്ളത്.

കോൺഗ്രസിലെ പിളർപ്പിന് പിന്നാലെ 1978-ലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അക്‌ബർ റോഡിലെ ഓഫീസ് പാർട്ടി ആസ്ഥാനമാക്കിയത്. അതിന് മുമ്പ് ജന്തർ മന്തറിന് സമീപമായിരുന്നു കോൺഗ്രസ് ആസ്ഥാനം.

spot_img

Check out our other content

Check out other tags:

Most Popular Articles