Monday, May 6, 2024

ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം; ഇനി സബ്സ്ക്രിപ്ഷൻ നിർബന്ധം

Newsആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം; ഇനി സബ്സ്ക്രിപ്ഷൻ നിർബന്ധം

കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വീഡിയോകൾ കാണാൻ വലിയ താത്പര്യമുണ്ടാകുമെങ്കിലും ഇതിനിടെ ഇടയ്ക്കിടക്ക് കയറി വരുന്ന പരസ്യങ്ങൾ പലർക്കും ഇഷ്ടമാകണം എന്നില്ല. ഇങ്ങനെ പരസ്യങ്ങൾ കാണാതിരിക്കാൻ പലരും ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കാറുണ്ട്. ബ്രൌസറുകളിൽ എക്സ്റ്റൻഷനായി ആഡ് ബ്ലോക്കറുകൾ ഡൗൺലോഡ് ചെയ്ത് വച്ചാൽ പരസ്യങ്ങൾ ഇല്ലാതെ വീഡിയോകൾ കാണാൻ സാധിക്കും. എന്നാൽ ഇനി മുതൽ ഈ വിദ്യ നടക്കില്ല.

ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണണമെങ്കിൽ ഇനി സബ്സ്ക്രിപ്ഷൻ നിർബന്ധമാണ്. പണം നൽകിയാലേ പരസ്യങ്ങൾ ഒഴിവാകൂ എന്ന് ചുരുക്കം. യൂട്യൂബ് സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്ക് പരസ്യങ്ങൾ കാണേണ്ടിവരും. ബ്രൗസറിൽ നിന്ന് ആഡ് ബ്ലോക്കർ നീക്കിയില്ലെങ്കിൽ വിഡിയോ കാണാൻ കഴിയില്ലെന്ന മുന്നറിയിപ്പും യൂട്യൂബ് നൽകുന്നുണ്ട്.

ആയിരക്കണക്കിനാളുകൾ തങ്ങളുടെ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയാണെന്ന് ആഡ് ബ്ലോക്കിങ് കമ്പനികൾ പറയുന്നു. ഇതോടെ ഇവരിൽ പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. ചില ആഡ് ബ്ലോക്കർ കമ്പനികൾ അവരുടെ ആപ്പുകളോ എക്സ്റ്റൻഷനുകളോ ഉപയോഗിച്ചിരുന്നവർക്കിടയിൽ ഒരു സർവേ നടത്തിയിരുന്നു. യൂട്യൂബ് അടുത്തിടെ വരുത്തിയ മാറ്റങ്ങളെത്തുടർന്ന് ആഡ് ഗാർഡ് (AdGuard) പോലുള്ള ആഡ് ബ്ലോക്കർ ആപ്പുകളുടെ അൺഇൻസ്റ്റലേഷൻ പ്രതിദിനം 6,000ൽ നിന്ന് 11,000 ആയി കുതിച്ചുയർന്നതായാണ് സർവേയിൽ കണ്ടെത്തിയത്.

പുതിയ മാറ്റങ്ങൾ എല്ലാ രാജ്യങ്ങലിലും പ്രാബല്യത്തിൽ വരുമ്പോൾ ഈ നമ്പർ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ഗൂഗിൾ സേവനമായ ക്രോമിലൂടെ യൂട്യൂബ് വീഡിയോകൾ കാണുന്ന ഉപയോക്താക്കളെയാണ് പുതിയ നിയന്ത്രണം കൂടുതലും ബാധിച്ചത്. ആഡ് ബ്ലോക്കറുകൾക്ക് നിയന്ത്രണമില്ലാത്ത മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള മറ്റ് ബ്രൗസറുകളിലും ചിലർ വീഡിയോകൾ കാണാൻ ആരംഭിച്ചിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles