Wednesday, May 1, 2024

ഡ്രൈവർമാരായി ജോലിക്ക് എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ

Newsഡ്രൈവർമാരായി ജോലിക്ക് എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ

ഡ്രൈവർമാരായി ജോലിക്ക് എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ ട്രാഫിക് ഡയറക്ടറേറ്റ് അംഗീകൃത കേന്ദ്രത്തിൽ നിന്നുളള ഡ്രൈിവിംഗ് ലൈസൻസിന്റെ പരിഭാഷ ഡ്രൈവർമാർ കൈയ്യിൽ കരുതണം. ഓരോ ലൈസൻസിന്റെയും മാനദണ്ഡമനുസരിച്ചായിരിക്കും അനുമതി നൽകുകയെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

വാഹനം ഓടിക്കുന്നതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിദേശ ഡ്രൈവിംഗ് ലൈസൻസസിന്റെ അറബിയിലുള്ള പകർപ്പ് കൂടെ കരുതണം. വിദേശത്ത് ഓടിച്ചിരുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് ആയിരിക്കും ഇവിടെയും അനുവദിക്കുക. സ്വന്തം നാട്ടിൽ ലൈറ്റ് വെഹിക്കിൾ ലൈസൻസുള്ളയാൾക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂവെന്നും അറിയിപ്പിൽ പറയുന്നു.

ഹെവി ലൈസൻസുള്ളയാൾക്ക് ഹെവി വാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ട്. മൂന്ന് മാസത്തേക്ക് ആയിരിക്കും ഈ അനുമതി. അതിന് ശേഷം സൗദിയുടെ അംഗീകൃത ലൈസൻസ് സ്വന്തമാക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles