Saturday, May 4, 2024

കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, ഡയബ്ലോ, കാൻഡി ക്രഷ് തുടങ്ങിയ ഗെയിമുകൾ ഇനി മൈക്രോസോഫ്റ്റ്ന് സ്വന്തം; 5.73 ലക്ഷം കോടി രൂപ മുടക്കി ആക്ടിവിഷൻ ബ്ലിസാർഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു

ENTERTAINMENTകോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, ഡയബ്ലോ, കാൻഡി ക്രഷ് തുടങ്ങിയ ഗെയിമുകൾ ഇനി മൈക്രോസോഫ്റ്റ്ന് സ്വന്തം; 5.73 ലക്ഷം കോടി രൂപ മുടക്കി ആക്ടിവിഷൻ ബ്ലിസാർഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു

കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, ഡയബ്ലോ, കാൻഡി ക്രഷ് തുടങ്ങിയ ഗെയിമുകളുടെ പ്രസാധകരായ ആക്ടിവിഷൻ ബ്ലിസാർഡിന്റെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. 6870 കോടി ഡോളറിനാണ് (5.73 ലക്ഷം കോടി രൂപ) ഏറ്റെടുക്കൽ. ആക്ടിവിഷനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ മൈക്രോസോഫ്റ്റ് നടത്തുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞയാഴ്ച തന്നെ പുറത്തുവന്നിരുന്നു.

യുകെയിലേയും യുഎസിലേയും അധികൃതരുമായുള്ള ഏറെനാൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ആക്ടിവിഷൻ ബ്ലിസാർഡിനെയും അവരുടെ ടീമിനേയും എക്സ് ബോക്സിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്സ്ബോക്സ് മേധാവി ഫിൽ സ്പെൻസർ പറഞ്ഞു.

മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഏറ്റെടുക്കൽ ഇടപാടാണിത്. 2016 ൽ 2600 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇൻ ഏറ്റെടുത്തത്. 2021 ൽ ഗെയിമിങ് കമ്പനിയായ ‘ബത്തേസ്ഡ’ യെ ഏറ്റെടുത്തത് 750 കോടി ഡോളറിനാണ്. ഗെയിമിങ് രംഗത്തേക്ക് മൈക്രോസോഫ്റ്റിന്റെ വലിയൊരു നീക്കം കൂടിയാണിത്. ഇതുവഴി ടെൻസെന്റിനും സോണിക്കും പിന്നിൽ ഏറ്റവും വലിയ മൂന്നാമത്തെ ഗെയിമിങ് കമ്പനിയായി തങ്ങൾ മാറുമെന്നാണ് മൈക്രോസോഫ്റ്റ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്.

ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ആക്ടിവിഷൻ, ബ്ലിസാർഡ്, കിങ് ഫ്രാഞ്ചൈസികളിലായി എത്തിയിരുന്ന ജനപ്രിയ ഗെയിമുകൾ പലതും മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് പ്ലാറ്റ്ഫോമായ എക്സ് ബോക്സ് ഗെയിം പാസിലെത്തും. എന്തായാലും അതിനായി മാസങ്ങൾ കാത്തിരിക്കേണ്ടതായുണ്ട്.

ബ്ലിസാർഡിന്റെ മാത്രം ഒമ്പതിലേറെ ഗെയിം സ്റ്റുഡിയോകൾളും കിങ് ഫ്രാഞ്ചൈസിയുടെ 11 സ്റ്റുഡിയോകളും മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. ഒപ്പം ആക്ടിവിഷന്റെ 8500 ജീവനക്കാരും മൈക്രോസോഫ്റ്റിന്റെ ഭാഗമായി മാറും.

ഏറ്റെടുക്കലിന് പിന്നാലെ ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 2023 അവസാനം വരെ ആക്ടിവിഷൻ ബ്ലിസാർഡ് സിഇഒ ബോബി കോട്ടിക് തൽസ്ഥാനത്ത് തുടരും.

ക്ലൗഡുമായി ബന്ധപ്പെട്ട ആശങ്കകളുയർത്തി യുകെയിലെ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) ഈ ഏറ്റെടുക്കൽ ശ്രമത്തിന് തടസം നിന്നിരുന്നു. പിന്നാലെ യുഎസിലെ ഫെഡറൽ ട്രേഡ് കമ്മീഷനും ഏറ്റെടുക്കൽ നടപടി തടയാൻ ശ്രമിച്ചു. ഈ നീക്കങ്ങൾ മറികടന്നാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles