Monday, May 6, 2024

200 കോടി യൂസർമാരുള്ള ഷോട്സ് യൂട്യൂബിന്റെ വ്യൂവർഷിപ്പിൽ ഇടിവുണ്ടാക്കി; ഷോട്സ് യൂട്യൂബിന്റെ അന്തകനായോക്കുമോ?

News200 കോടി യൂസർമാരുള്ള ഷോട്സ് യൂട്യൂബിന്റെ വ്യൂവർഷിപ്പിൽ ഇടിവുണ്ടാക്കി; ഷോട്സ് യൂട്യൂബിന്റെ അന്തകനായോക്കുമോ?

ചെറു വിഡിയോ ക്ലിപ്പുകളിൽ വിവരങ്ങളും വിനോദങ്ങളും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ 2020ൽ അമേരിക്കയിൽ യൂട്യൂബ് അവതരിപ്പിച്ചതാണ് യൂട്യൂബ് ഷോട്സ്. ടിക് ടോക്കിനെ നേരിടാനായി ഒരുക്കിയ ഷോട്സ് 2021 ജൂലൈയിലാണ് രാജ്യാന്തര തലത്തിൽ യൂട്യൂബ് ലഭ്യമാക്കിയത്. പിന്നീട് യൂട്യൂബ് ഷോട്സ് ഇടുന്നവർക്ക് പണം നൽകാനും ആരംഭിച്ചു. ഇതോടെ നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ഇതിലേക്ക് തിരിഞ്ഞു. അതുകൊണ്ട് തന്നെ ഷോട്സ് വൻ ഹിറ്റാവുകയും അവർ കൂടുതൽ പണം വാരുകയും ചെയ്തു. എന്നാലിപ്പോൾ ഷോട്സ് യൂട്യൂബിന്റെ അന്തകനായോക്കുമോ എന്നാണ് യൂട്യൂബിലെ ഉദ്യോഗസ്ഥർ ഭയപ്പെടുന്നത്.

ദൈർഘ്യമുള്ള വീഡിയോകളിലൂടെയാണ് യൂട്യൂബിന് കൂടുതൽ വരുമാനം ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഷോട്സിന്റെ വരവോടെ ഇതു കുറഞ്ഞു വരുന്നു എന്നതാണ് ഉദ്യോഗസ്ഥരെ ആശങ്കിയിലാക്കുന്നത്. 200 കോടി യൂസർമാരുള്ള ഷോട്സ് യൂട്യൂബിന്റെ വ്യൂവർഷിപ്പിൽ ഇടിവുണ്ടാക്കിയുണ്ടെന്നാണ് ദി വേർജ് റിപ്പോർട്ട് ചെയ്യുന്നത്.

ഷോട്സ് വീഡിയോകൾ വളരെയധികം ഹിറ്റായതോടെ കണ്ടന്റ് ക്രിയേറ്റർമാർ ഇതിലേക്ക് തിരഞ്ഞതാണ് ഈ പ്രശ്നത്തെ ഇത്രത്തോളം രൂക്ഷമാക്കിയത്. ഈ പ്രശ്നത്തെ എങ്ങനെ മറികടക്കണമെന്ന കാര്യത്തിൽ കമ്പനിക്ക് വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഇൻസ്റ്റഗ്രാം റീലുകളുടെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ടിക് ടോക്ക് നിലവിൽ വീഡിയോ ദൈർഘ്യം 10 മിനിറ്റ് വരെ വർദ്ധിപ്പിച്ചിട്ടുമുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles