Wednesday, May 1, 2024

പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് സൗദി അറേബ്യയിലും കുവൈറ്റിലും കുറ്റകൃത്യം; രണ്ട് വർഷം വരെ തടവും 5.38 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ

Newsപെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് സൗദി അറേബ്യയിലും കുവൈറ്റിലും കുറ്റകൃത്യം; രണ്ട് വർഷം വരെ തടവും 5.38 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ

വാട്സ്ആപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് സൗദി അറേബ്യയിലും കുവൈറ്റിലും കുറ്റകൃത്യം. തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിൽ രണ്ട് വർഷം വരെ തടവും 5.38 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അഭിഭാഷകൻ ഹയാ അൽ ഷലാഹി പറഞ്ഞു. സൗദി നിയമം അനുസരിച്ച് ഇത്തരം പ്രവർത്തികൾ പിടിക്കപ്പെടുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവാണ് ലഭിക്കുക. ഒരു ലക്ഷം സൗദി റിയാൽ (ഏകദേശം 21 ലക്ഷം രൂപ)പിഴയായി ഈടാക്കും.

സൗദിയിൽ ഹാർട്ട് ഇമോജികൾ അയക്കുന്നത് പീഡനമായാണ് കണക്കാക്കുന്നത്. വാട്സ്ആപ്പ് ഉൾപ്പടെയുള്ളവയിലൂടെയുള്ള ഓൺലൈൻ ചാറ്റിങ്ങിനിടെ ഉപയോഗിക്കുന്ന ചിത്രങ്ങൾ, പദപ്രയോഗങ്ങൾ എന്നിവ ഉപയോഗിച്ച് ഒരാൾ കേസ് നൽകിയാൽ അത് പീഡനക്കേസായി മാറിയേക്കാമെന്നാണ് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം മൊതാസ് കുത്ബി പറയുന്നു. നിയമലംഘനം ആവർത്തിച്ചാൽ മൂന്ന് ലക്ഷം സൗദി റിയാലും (65 ലക്ഷം) അഞ്ച് വർഷം പിഴയും ലഭിച്ചേക്കാം.

spot_img

Check out our other content

Check out other tags:

Most Popular Articles