Tag: Kerala news

വോട്ടിങ് വളരെയധികം നീണ്ടു, ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥി കെ.മുരളീധരൻ. സംസ്ഥാനത്തു വോട്ടിങ് വളരെയധികം നീണ്ടുപോയെന്നും ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുരളീധരൻ വിമർശിച്ചു. "സംസ്‌ഥാനത്ത് വോട്ടിങ് വളരെയധികം നീണ്ടുപോയി. ഒന്നാം പ്രതി...

കേരളത്തിൽ 71.16 ശതമാനം പോളിങ്; പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥ‌ാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്‌റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം...

ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ, തൻ്റെ പ്രസ്‌ഥാനം വേറെയാണ്; സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

ലോക‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്‌ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്‌തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തൻ്റെ...

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ല; ഹർജികൾ തള്ളി സുപ്രീം കോടതി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും നിരാകരിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം...

“എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല” രൺജി പണിക്കർ

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രൺജി...

ജാവഡേക്കർ ചായ കുടിക്കാൻ വരാൻ ജയരാജൻ്റെ മകൻ്റെ ഫ്ലാറ്റ് ചായക്കടയല്ല; രാഷ്ട്രീയം പറയാതെ പിന്നെ രാമകഥയാണോ പറഞ്ഞത്? – കെ.സുധാകരൻ

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. പാർട്ടിക്കുള്ളിൽ ജയരാജനെ ഒതുക്കാൻ ശ്രമം നടന്നു. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി...

ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി വിജയനാണ്; എന്തിനാണ് മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത്? – വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ അറിവോടും അനുവാദത്തോടെയുമാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇപ്പോൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി...

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് വോട്ടില്ലാത്തത്. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു. വോട്ടർ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ സുരക്ഷയ്ക്കായി 66,303 ഉദ്യോഗസ്‌ഥരെ നിയോഗിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ 66,303 സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്‌ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 സ്‌ഥലങ്ങളിലായി ഒരുക്കിയ...

സിസ്‌റ്റർ ജോസ്‌മരിയ കൊലപാതക കേസ്; തെളിവില്ല, പ്രതിയെ വെറുതെവിട്ട് കോടതി

സിസ്‌റ്റർ ജോസ്‌മരിയ (75) കൊലപാതകക്കേസിൽ പ്രതി സതീഷ് ബാബുവിനെ വെറുതെവിട്ട് കോടതി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു സതീഷ് ബാബുവിനെ കോട്ടയം അഡീഷനൽ ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് കോടതി വെറുതെ വിട്ടത്. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ...

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ള മാർഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ...

എൻഡിഎ സ്ഥാനാർഥി ജി.കൃഷ്‌ണകുമാറിൻ്റെ കണ്ണിനു പരുക്കേറ്റ സംഭവം; ബിജെപി പ്രവർത്തകൻ അറസ്‌റ്റ്ൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്‌ണകുമാറിൻ്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്‌റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ...

മുഖ്യമന്ത്രി മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നത് – കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ്

മുഖ്യമന്ത്രി പിണറായി വിജയൻ, മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ് എംഎൽഎ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു....

2026ൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും; കോൺഗ്രസിനും സിപിഎമ്മിനും രാജ്യം മുന്നോട്ടു കൊണ്ടു പോകാൻ അറിയില്ല, അതു മോദിക്ക് മാത്രമേ അറിയൂ

സിപിഎമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡൽഹിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. കേരളത്തിൽ മാത്രം നാടകം കളിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ...

- A word from our sponsors -

spot_img

Follow us

HomeTagsKerala news