Tag: india news

മണിപ്പുരിൽ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

മണിപ്പുരിലെ ബിഷ്‌ണുപ്പുർ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. 2 പേർക്കു പരുക്കേറ്റു. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻമുകളിൽനിന്നും താഴ്വരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം...

രാഹുലും പ്രിയങ്കയും അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ?

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം. കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്‌ച യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. രാഹുലും പ്രിയങ്കയും മൽസരിക്കണമെന്നാണ്...

നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം; ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്

മുംബൈ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദേശം. കേസുമായി...

ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി; ഒരു വോട്ടുപോലും ആരും ബിജെപിക്ക് ചെയ്യാൻ പോകുന്നില്ല – മമത ബാനർജി

കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും...

മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോ?; എന്നാൽ രാഹുൽ ഗാന്ധി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തി – പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാരാണസിക്കാർക്ക് എന്തെങ്കിലും പ്രശ്ം വന്നാൽ അവരുടെ എംപിയെ കാണാൻ പോലും കിട്ടാറില്ലെന്നും...

മോദിയുടെ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ...

പ്രകടനപത്രികയിലെ വിവരങ്ങൾ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നു; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്

പ്രകടനപത്രികയിലെ വിവരങ്ങൾ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. പ്രകടനപത്രികയിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു കോൺഗ്രസിനെതിരെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നെന്നാണു പരാതി. വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സമൂഹത്തിൽ...

അരവിന്ദ് കേജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും ജയിലിൽ തുടരും. ഇരുവരുടെയും കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും ഡൽഹിയിലെ...

പതഞ്ജലിയുടെ ‘മാപ്പ്’ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോ? – സുപ്രീം കോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്ജലിയുടെ 'മാപ്പ്' മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതിയുടെ ചോദ്യം. സാധാരണ പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും...

പ്രസംഗം പരിശോധിച്ചുവരുകയാണ്; മോദിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസംഗം പരിശോധിച്ചുവരുകയാണെന്നും കമ്മിഷൻ അറിയിച്ചു. കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‌ലിംകൾക്കു സ്വത്തു വീതിച്ചു നൽകുമെന്നായിരുന്നു രാജസ്‌ഥാനിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്....

300 സീറ്റുകളിൽ മത്സരിക്കാൻ സാധിക്കുന്നില്ല, അവർ ചെയ്‌ത പാപങ്ങൾക്കുള്ള ശിക്ഷ; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയ്‌പൂർ രാജസ്‌ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ചെയ്‌ത പാപങ്ങൾക്ക് രാജ്യം കോൺഗ്രസിനെ ശിക്ഷിക്കുകയാണെന്നും ഒരിക്കൽ 400 സീറ്റുകളിൽ ജയിച്ച പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 300 സീറ്റുകളിൽ...

സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ടു; മണിപ്പൂരിൽ 11 ബൂത്തുകളിൽ തിങ്കളാഴ്‌ച റീപോളിങ്

ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട 11 ബൂത്തുകളിൽ തിങ്കളാഴ്‌ച റീപോളിങ് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ വോട്ടെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ...

കോഴിയെ ഉപദ്രവിച്ചെന്ന പേരിൽ ഒരാളെ മർദിച്ചു കൊലപ്പെടുത്തി; കോഴികളുടെ ജീവനേക്കാൾ മൂല്യമുള്ളതാണു മനുഷ്യജീവൻ എന്ന് മദ്രാസ് ഹൈക്കോടതി

കോഴികളുടെ ജീവനേക്കാൾ മൂല്യമുള്ളതാണു മനുഷ്യജീവനെന്നും ഇരയാക്കപ്പെട്ടയാൾ ഇതര ജാതിയിൽപ്പെട്ട ആളായതിനാലാണ് അങ്ങനെയല്ലെന്നു ചിലർക്ക് തോന്നുന്നതെന്നും മദ്രാസ് ഹൈക്കോടതി. കോഴിയെ ഉപദ്രവിച്ചെന്ന പേരിൽ ഒരാളെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജാമ്യം നിഷേധിച്ചാണ് കോടതി...

അധികാരത്തിലെത്തിയാൽ സുതാര്യത ഉറപ്പാക്കി ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരും – നിർമല സീതാരാമൻ

അധികാരത്തിലെത്തിയാൽ ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻ്റെ...

- A word from our sponsors -

spot_img

Follow us

HomeTagsIndia news