മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു ഗവർണറുട പരിഗണനയിൽ ഉണ്ടായിരുന്നത്.
വിവാദങ്ങൾ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവർണർ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സർക്കാരുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.