Saturday, April 27, 2024

മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്

FEATUREDമനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്

ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക.

ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ സ്വപ്നച്ചിറകിൽ പറത്താനുള്ള ദൗത്യം എന്ന് തന്നെ ആണ് ഗവേഷകരും ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു.

എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നത്. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടായതായി കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുത്തു. അതേസമയം യാത്രികർക്ക് പകരം 3 ബൊമ്മകളെയാണ് ഈ ദൗത്യത്തിൽ കാപ്സ്യൂളിൽ വഹിക്കുന്നത്.

ഏതാണ്ട് 46 ടൺ ഭാരമുള്ള റോക്കറ്റ് ൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോകുന്നത്. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തുമെന്നും ഏകദേശം 3 ആഴ്ചത്തെ കറക്കത്തിനു ശേഷം വീണ്ടും പസഫിക് സമുദ്രത്തിൽ വന്ന് പതിക്കും എന്ന കാര്യവും നാസ പറയുന്നുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles