Friday, May 3, 2024

അധികാരത്തിലെത്തിയാൽ സുതാര്യത ഉറപ്പാക്കി ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരും – നിർമല സീതാരാമൻ

Electionഅധികാരത്തിലെത്തിയാൽ സുതാര്യത ഉറപ്പാക്കി ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരും - നിർമല സീതാരാമൻ

അധികാരത്തിലെത്തിയാൽ ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻ്റെ പ്രതികരണം.

“സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയും. സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ സമ്പദ് വ്യവസ്ഥയുടെ അവസ്‌ഥ വലിയ ചർച്ചയാകും.

പണപ്പെരുപ്പം പിടിച്ചുനിർത്താൻ സാധിച്ചു. പ്രതിപക്ഷം അഴിമതിക്കാരാണ്. വടക്കു- തെക്ക് വിവേചനമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. ദ്രാവിഡ പാർട്ടികൾ ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.”- നിർമല പറഞ്ഞു.

ഫെബ്രുവരി 15നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു വിരുദ്ധമാണ് ഇലക്ട‌റൽ ബോണ്ടുകളുടെ ഘടനയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles