Wednesday, May 8, 2024

ഇടുക്കിയിൽ ഇത്തവണ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ കുറവ്

FEATUREDഇടുക്കിയിൽ ഇത്തവണ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ കുറവ്

2019ലെ അപേക്ഷിച്ച് ഇടുക്കിയിൽ ഇത്തവണ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ കുറവ്. വോട്ടിങ് ശതമാനത്തിലെ കുറവ് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ ഒരു വോട്ട് പോലും പാഴായിട്ടില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. വോട്ടിങ് ശതമാനത്തിൽ കുറവ് ഉണ്ടാകുമ്പോൾ തോട്ടം മേഖലയിലെ വോട്ടിലാണ് മുന്നണികൾ പ്രതീക്ഷ വയ്ക്കുന്നത്.

മുൻപ് നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്ന് മുന്നണികളും കാഴ്ചവെച്ചെങ്കിലും വോട്ടിങ് ശതമാനത്തിൽ അത് കാര്യമായി പ്രതിഫലിച്ചില്ല. എന്നാൽ വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവ് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം വെച്ച് 70 ശതമാനത്തിൽ താഴെയാണ് ഇടുക്കിയിലെ വോട്ടിങ്.

spot_img

Check out our other content

Check out other tags:

Most Popular Articles