ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ത്രോവിങ് പിറ്റിലേക്ക് ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് ജേതാവ് നീരജ് ചോപ്ര തിരിച്ചെത്തുന്നു. ഈ വരുന്ന മെയ് 10ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നീരജ് തന്റെ പുതിയ സീസണിന് തുടക്കമിടുന്നത്. 2022ൽ നേടി 2023ൽ ചെറിയ അകലത്തിൽ നഷ്ടമായ ഡയമണ്ട് കിരീടം വീണ്ടെടുക്കുകയാണ് ലക്ഷ്യം. ശേഷം 2024ൽ തന്നെ ഒഡീഷയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പിലും താരം പങ്കെടുക്കും. ഈ വർഷാവസാനം വരുന്ന പാരിസ് ഒളിമ്പിക്സിലും തന്റെ സ്വർണ്ണ നേട്ടം ആവർത്തിക്കുമെന്നും തിരിച്ചു വരവ് അറിയിച്ചുള്ള കുറിപ്പിൽ നീരജ് പറഞ്ഞു.