Wednesday, May 8, 2024

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ

Electionവോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ള മാർഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കൂ.

ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ:

വോട്ടർ ഹെൽപ്‌ലൈൻ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ്‌ടിഡി കോഡ് ചേർത്തു വേണം വിളിക്കാൻ. തുടർന്ന് വോട്ടർ ഐഡികാർഡ് നമ്പർ നൽകിയാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ ലഭിക്കും.

വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950 ലേക്ക് എസ്എംഎസ് അയക്കാം. ECI എന്ന് ടൈപ്പ് ചെയ്‌ത്‌ സ്പേസ് ഇട്ടശേഷം ഇലക്ഷൻ ഐഡികാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്‌ത്‌ 1950 ലേക്ക് അയക്കുക. വോട്ടർപട്ടികയിലെ വിവരങ്ങൾ മറുപടി എസ്എംഎസ് ആയി ലഭിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റായ eci.gov.in ൽ പ്രവേശിച്ച് ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിക്കഴിഞ്ഞാൽ വോട്ടർപട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles