വേതന വർധന പ്രഖ്യാപിച്ചാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ആശാ സമര സമിതി പ്രവർത്തകർ പറഞ്ഞു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക് ആശാ പ്രവർത്തകർ നിവേദനം നൽകി.

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകരുടെ രാപ്പകൽസമരം 57ാം ദിവസവും തുടരവേ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി ആശാ സമര സമിതി. സംഘടനാ പ്രതിനിധികൾ മന്ത്രിയുടെ ഓഫീസിലെത്തി ചർച്ച നടത്തി. ഓണറേറിയം വർധന അംഗീകരിക്കണം എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞതായി സമരമസമിതി പ്രവർത്തകർ വ്യക്തമാക്കി. വേതന വർധന പ്രഖ്യാപിച്ചാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ആശാ സമര സമിതി പ്രവർത്തകർ പറഞ്ഞു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക് ആശാ പ്രവർത്തകർ നിവേദനം നൽകി.
