രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനയെ നുണകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് അത് വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്നാണ് രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു .

പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമാക്കിയ വഖഫ് ഭേദഗതി നിയമം സ്വത്തവകാശം ഉൾപ്പെടുയുള്ള ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പാവപ്പെട്ട മുസ്ലീം സഹോദരങ്ങൾക്ക് വഖഫ് സ്വത്തുക്കൾ ഉപയോഗമാകാനും വഴിയൊരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
