Sunday, March 16, 2025

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം : മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും

FEATUREDമുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം : മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും

മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് ഒന്നാം തീയതി ശനിയാഴ്ച 4 പി.എം ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ ഐപിഎസ്, എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ്, ഡിവൈഎസ്പി എം. അനിൽകുമാർ തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles