അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ വലയ്ക്കുന്നു. നിലവിൽ പെന്റഗൺ വിട്ടുനൽകിയ സൈനിക വിമാനങ്ങളിലാണ് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. 5000 പേരെ തിരിച്ചയക്കാനുള്ള വിമാനമാണ് പെന്റഗൺ ഇതുവരെ നൽകിയത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങിയെന്നാണ് റിപ്പോർട്ട്.
