കൊച്ചി: ഉമ തോമസിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി. ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്നും കുറച്ച് അധികം ദിവസം വെന്റിലേഷൻ വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.ഇന്ന് രാവിലെ നടത്തിയ സി ടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആന്തരിക രക്തസാവ്രം വർദ്ധിച്ചിട്ടില്ലെന്നും വയറിന്റെ സ്‌കാനിലും കൂടുതൽ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വസകോശത്തിന്റെ ചതവ് പരിഹരിക്കാൻ ആന്റി ബയോട്ടിക് ചികിത്സ നൽകും. അപകടനില പൂർണമായും തരണം ചെയ്‌തെന്ന് പറയാൻ കഴിയില്ലെന്നും ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളതാണെന്നും ഉമ തോമസിന്റെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഹൃദയത്തിന് നേരത്തെ തന്നെ സ്റ്റെന്റ് ഇട്ടിട്ടുണ്ട്. അതിന്റെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് കൂടുതൽ രക്തസ്രാവം ഇന്നലെ ഉണ്ടായത്. ശ്വാസകോശത്തിന്റെ ആരോഗ് അവസ്ഥയാണ് പ്രധാനപ്പെട്ടത്. ആന്റി ബയോട്ടിക് ചികിത്സകൾ തുടങ്ങിയിട്ടുണ്ട്. ഏറ്റ പരിക്ക് ഭേഗമാകുന്ന മുറയ്ക്ക് തലച്ചോറിന് ഏറ്റ പരിക്ക് ഭേദമാവുകയുള്ളൂ.