Sunday, June 15, 2025

മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

FEATUREDമംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയതാണ് പാർട്ടിക്ക് പറ്റിയ അബദ്ധമെന്ന് തിരുവനന്തപുരം പാളയം ഏരിയ പൊതുസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. ആരായാലും, തെറ്റായ ഒന്നിനെയും വച്ചു പൊറുപ്പിക്കുന്ന പ്രശ്നമില്ല. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകൾ പുറത്ത് പോയാൽ പാർട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗേവിന്ദൻ പറഞ്ഞു.

Check out our other content

Check out other tags:

Most Popular Articles