ഈ ഒക്ടോബർ 23 ന് പ്രഭാസിന്‍റെ ജന്മദിനത്തില്‍ വലിയ ആഘോഷത്തിന് ഒരുങ്ങുകയാണ് തെലുങ്ക് സംസ്ഥാനങ്ങളിലെ ഫാന്‍സ്. ഇത് ടോളിവുഡിൽ അത്യപൂര്‍വ്വമായ റീറിലീസ് മഹാമഹമാണ് നടക്കാന്‍ പോകുന്നത്. മറ്റ് സൂപ്പർ താരങ്ങൾക്കായുള്ള മുൻ റീ-റിലീസുകളിൽ നിന്ന് വ്യത്യസ്തമായി, പ്രഭാസിന്‍റെ ആരാധകർ അദ്ദേഹത്തിന്‍റെ ആറ് സിനിമകൾ ഒരേ ദിവസം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, ഈശ്വർ, റിബൽ, സലാർ എന്നിവയാണ് തെലുങ്ക് സംസ്ഥാനങ്ങളിലുടനീളമുള്ള തീയറ്ററുകൾ റിബല്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന പ്രഭാസിന്‍റെ ആരാധകര്‍ റിലീസ് ചെയ്യുന്നത്.
