പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം. ചൈനയും ഇന്ത്യയുമടക്കം വാങ്ങിക്കൂട്ടിയതോടെ ഡിമാൻഡും വൻ തോതിൽ ഉയരുന്നു. രാജ്യാന്തര വില കുത്തനെ കൂടിയതോടെ വിപണിയിൽ ലാഭമെടുക്കുന്നവരുടെ എണ്ണവും കൂടി. പശ്ചിമേഷ്യയിൽ സംഘർഷം കനത്തതോടെയാണ് സ്സ്വർണവില ഉയർന്നത് .രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഡിമാൻഡ് വലിയ തോതിൽ താഴ്ന്നെന്ന് വ്യാപാരികളും പറയുന്നു.
