രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് നല്‍കാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സില്‍ കുറിച്ചു. നേരത്തെ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു.