ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പി ന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേ ഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹർജി സു പ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും

സുപ്രീംകോടതിലെ മുൻകൂർ ജാമ്യ ഹർജിയിൽ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷ യിലാണ് സിദ്ദിഖ്. അതുവരെ ഒളിവിൽ തുടരാനാണ് തീരുമാനം എ ന്നാണ് ലഭി ക്കുന്ന സൂചന. അതിനുള്ളിൽ പിടികൊടുത്താൽ തുടർച്ചയായി റിമാൻഡിൽ കഴിയേ ണ്ടി വരുമെന്ന ആശങ്കയുണ്ട് നടന്. സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനും അതിജീവിതയ്ക്കുമൊപ്പം മറ്റൊരു തടസ ഹർജി കൂടി എത്തിയിട്ടുണ്ട്. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ് അജീഷ്.