കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം,
ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കുകയാണ് ഐഎംഎ. നാളെ രാവിലെ 6 മണി മുതൽ 24 മണിക്കൂർ ആണ് പ്രതിഷേധം. അവശ്യ സർവീസുകൾ ഒഴികെ എല്ലാവരോടും പ്രതിഷേധത്തിൻ്റെ ഭാഗമാകാൻ ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും 48 മണിക്കൂറിനുള്ളിൽ പിടികൂടിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകും ഇന്ന് ഗവർണർ സി വി ആനന്ദ ബോസ് മുന്നറിയിപ്പ് നൽകി. കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.