ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരോട് പ്രധാനമന്ത്രി മോദി പ്രതികാരം ചെയ്യുകയാണെന്ന് ആരോപണം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
കേന്ദ്ര സാമ്ബത്തിക റിപ്പോർട്ടില്‍ നിരവധി സംസ്ഥാനങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യൻ സഖ്യകക്ഷി എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് ഞങ്ങളെ ഒഴിവാക്കരുത് എന്ന നിർദ്ദേശവുമായി എം കെ സ്റ്റാലിൻ രംഗത്ത് വന്നത്.
എല്ലാവരുടെയും ഒപ്പം , എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ആപ്തവാക്യം. അത് തിരഞ്ഞെടുപ്പിന് മുമ്ബും, തിരഞ്ഞെടുപ്പ് കാലത്തും അങ്ങനെയായിരുന്നു. ഇന്ത്യ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകണം എന്ന ആഗ്രഹമായിരുന്നു പ്രധാനമന്ത്രി എല്ലാ കാലവും മുന്നോട്ട് വച്ചിരുന്നത്.
എന്നാല്‍ അങ്ങനെ അല്ല, എന്നാണ് ബഡ്ജറ്റ് വ്യക്തമാക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ