Sunday, March 16, 2025

കരുവണ്ണൂർ ബാങ്ക് തട്ടിപ്പ്; കേസിൽ എം എം വർഗീസ് ഇഡി കേസിൽ പ്രതിയാകും

CRIMEകരുവണ്ണൂർ ബാങ്ക് തട്ടിപ്പ്; കേസിൽ എം എം വർഗീസ് ഇഡി കേസിൽ പ്രതിയാകും

കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം എം വർഗീസ് ഇഡി കേസിൽ പ്രതിയാകും.സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക.അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തും.

കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ.കരിവണ്ണൂരിലെ കളളപ്പണ ഇടപാടിൽ പാർട്ടി ജില്ലാ നേത്യത്തിന് അറിവുണ്ടെന്നും ഇഡി വൃത്തങ്ങൾ പറയുന്നു എം എം വർഗീസിന്റെ പേരിലുളള പാർടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു, സിപിഎമ്മിൻ്റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു

ചാനൽ വാർത്തകളിലേ വിവരം കണ്ടുള്ളൂ, ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എംഎം വർഗീസ് പ്രതികരിച്ചു.ലോക്കൽ കമ്മറ്റി സ്ഥലം സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പറയുന്ന വാർത്ത ശരിയാണെങ്കിൽ പാർട്ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു

spot_img

Check out our other content

Check out other tags:

Most Popular Articles