നീറ്റ്, നാഷനൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) എന്നിവയുടെ പരിഷ്കരണത്തിനായി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണണൻ അധ്യക്ഷനായ ഉന്നതാധികാര സമിതി നിർദേശങ്ങൾ ക്ഷണിച്ചു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
ജൂലൈ 7 വരെ നിർദേശങ്ങൾ സമർപ്പിക്കാം. നിർദേശങ്ങൾ നൽകാനുള്ള ലിങ്കിനായി ക്ലിക്ക് ചെയ്യുക. പരീക്ഷാ നടത്തിപ്പ് രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, വിവരങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോൾ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ, എൻടിഎയുടെ ഘടനയിലും പ്രവർത്തനത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്നിവയിലാണു നിർദേശങ്ങൾ ക്ഷണിക്കുന്നത്.