കൊച്ചുവേളിയിൽ പ്ലാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. 12 യൂണിറ്റ് ഫയർ ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്‌റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ആദ്യ ഘട്ടത്തിൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം.
പ്ലാസ്‌റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്‌ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് വിവരം. സുരക്ഷാ ജീവനക്കാരാണ് തീപിടിത്തം പൊലീസിനെ അറിയിച്ചത്.
ഫയർഫോഴ്‌സിൻ്റെ എൻഒസി കെട്ടിടത്തിൽ പാലിച്ചിട്ടില്ലെന്നാണ് മുതിർന്ന ഉദ്യോഗസ്‌ഥർ പറയുന്നത്.