മുപ്പതുകോടിയുടെ കൊക്കെയ്ൻ വയറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ദമ്പതികളെ ഡിആർഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടികൂടി. ദോഹയിൽനിന്നുള്ള വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടാൻസാനിയൻ സ്വദേശികളായ ഒമറി അത്തുമണി ജോങ്കോ, വേറോനിക്ക അഡ്രഹേം എന്നിവരെ വ്യാഴാഴ്‌ചയാണ് അറസ്‌റ്റ് ചെയ്തത്.
വിമാനത്താവളത്തിൽ വച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തിയത്. ഇരുവരുടെയും വയറ്റിൽനിന്നും 2 കിലോയോളം വരുന്ന ലഹരിയാണ് കണ്ടെത്തിയത്. പൂർണമായും ഇതു പുറത്തെടുത്തശേഷം രണ്ടുപേരേയും റിമാൻഡ് ചെയ്യും. പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് കൊക്കെയ്ൻ കൈമാറാനായി എത്തിച്ചതെന്ന് ഡിആർഐ ഉദ്യോഗസ്‌ഥർ പറഞ്ഞു.