Monday, May 6, 2024

ജസ്റ്റിസ് ഫോർ സഞ്ജു; മലയാളി താരത്തിന് പിന്തുണയുമായി ശശി തരൂർ

FEATUREDജസ്റ്റിസ് ഫോർ സഞ്ജു; മലയാളി താരത്തിന് പിന്തുണയുമായി ശശി തരൂർ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ മുന്നേറുകയാണ്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ഉൾപ്പടെ സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തിൽ മലയാളി താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കോൺ​ഗ്രസ് എം പി ശശി തരൂർ. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി 20 ടീം നായകൻ സഞ്ജു ആകണമെന്ന ഹർഭജൻ സിം​ഗിന്റെ വാക്കുകളെ പിന്തുണച്ചാണ് തരൂർ രം​ഗത്തുവന്നത്.

തന്റെ സഹപ്രവർത്തകൻ ഹർഭജൻ സിം​ഗ് പറയുന്നത് കേൾക്കൂ. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. സഞ്ജുവിന് കാലങ്ങളായിട്ട് അർഹിച്ച പരി​ഗണന ലഭിക്കുന്നില്ല. രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു. എന്നാൽ ലോകകപ്പ് ടീമിലടക്കം സഞ്ജുവിന്റെ പേര് ചർച്ച പോലും ചെയ്യുന്നില്ല. അതേസമയം സഞ്ജുവിന് നീതി നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് തയ്യാറാകണമെന്നും തരൂർ വ്യക്തമാക്കി.

spot_img

Check out our other content

Check out other tags:

Most Popular Articles