Sunday, May 5, 2024

‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു

CRIME'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു

സൂപ്പർഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം മരട് പോലീസാണ് കേസെടുത്തത്.

ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതി. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതിയുടെ നടപടി.

spot_img

Check out our other content

Check out other tags:

Most Popular Articles