Thursday, May 2, 2024

നാലിരട്ടിയോളം അഡ്വാൻസ് ബുക്കിങ്; മൂന്നാം വാരത്തിലേക്കു കടന്നിട്ടും ജനഹൃദയങ്ങളെ കീഴടക്കി തളരാതെ ആടുജീവിതം

TOP NEWSKERALAനാലിരട്ടിയോളം അഡ്വാൻസ് ബുക്കിങ്; മൂന്നാം വാരത്തിലേക്കു കടന്നിട്ടും ജനഹൃദയങ്ങളെ കീഴടക്കി തളരാതെ ആടുജീവിതം

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ആടുജീവിതം മൂന്നാം വാരത്തിലേക്കു കടന്നിട്ടും തളരാതെ മുന്നേറുകയാണ്. ഈദ് – വിഷു റിലീസായി വരാൻ പോകുന്ന ഹിന്ദി, മലയാളം ചിത്രങ്ങളേക്കാൾ നാലിരട്ടിയോളമാണ് ഇപ്പോഴും ആടുജീവിതത്തിൻ്റെ അഡ്വാൻസ് ബുക്കിങ്. ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ട് ആണിത്. ഏറ്റവും വേഗം നൂറുകോടി കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡും ആടുജീവിതം ഈയിടെ കരസ്ഥമാക്കിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 2024 മാർച്ച് 28നാണ് ‘ആടുജീവിതം’ തിയറ്ററുകളിലെത്തിയത്.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരന്റെയും പൃഥ്വിരാജ് എന്ന നടൻ്റെയും വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ്. നജീബ് എന്ന മനുഷ്യൻ്റെ ജീവിത കഥ, അദ്ദേഹം അനുഭവിച്ച കഷ്‌ടപ്പാടുകൾ എന്നിവയാണ് വലിയ ക്യാൻവാസിൽ ജനഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്.

വർഷങ്ങളെടുത്ത് പല പ്രതിസന്ധികളെയും തരണം ചെയ്‌ത്‌ നിർമ്മിച്ച ഈ അതിജീവന കഥ ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതോടെ മലയാളം സിനിമ ഇൻസ്ട്രി ലോകോത്തര തലത്തിലേക്കാണ് ഉയർന്നിരിക്കുന്നത്.

ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: സുനിൽ കെ എസ്, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി: അശ്വത്, സ്റ്റിൽസ്: അനൂപ് ചാക്കോ, മാർക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റ്റർടൈൻമെന്റ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

spot_img

Check out our other content

Check out other tags:

Most Popular Articles