Sunday, May 5, 2024

“കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം; ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നു, ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും – വി.ഡി.സതീശൻ

TOP NEWSINDIA"കേരള സ്‌റ്റോറി' പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം; ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നു, ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും - വി.ഡി.സതീശൻ

ദൂരദർശനിൽ കേരള സ്‌റ്റോറി പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നു ബോധ്യമായ സംഘപരിവാർ കേന്ദ്ര സർക്കാർ സ്‌ഥാപനമായ ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ച്‌ചയായ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണകൂടം നടപ്പാക്കുന്നത്.

ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ നഗ്നമായി ലംഘനമാണ്. മോദി ഭരണകൂടത്തിൻ്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.” സതീശൻ പറഞ്ഞു.

കേരള സ്‌റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സ്‌ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിലപാടിനെ വിമർശിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles