Friday, May 3, 2024

തയ്വാനിൽ 7.4 തീവ്രതയോടെ ശക്‌തമായ ഭൂചലനം; ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും

Newsതയ്വാനിൽ 7.4 തീവ്രതയോടെ ശക്‌തമായ ഭൂചലനം; ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും

തയ്വാനിൽ 7.4 തീവ്രതയോടെ ശക്‌തമായ ഭൂചലനം. തയ്‌വാൻ തലസ്‌ഥാനമായ തായ്പേയിയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ പലതും തകർന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്നു മീറ്റർ ഉയരത്തിൽ വരെ സുനാമി തിരകൾ എത്തിയേക്കും എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തിൽ ആളപായവും നാശനഷ്‌ടവും പുറത്തുവന്നിട്ടില്ല.

1999ലായിരുന്നു ഇതിനു മുൻപ് സമാന രീതിയിൽ അതിശക്‌തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. ഇതിൽ 2400 ആളുകൾ കൊല്ലപ്പെടുകയും ചെയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles