Friday, May 3, 2024

ഗൂഗിളിനെതിരെ കേസ്; ഇൻകൊഗ്നിറ്റോ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ

Newsഗൂഗിളിനെതിരെ കേസ്; ഇൻകൊഗ്നിറ്റോ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ

ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ്‌ സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ. ഇൻകൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡിൽ ആയിരുന്ന ഉപഭോക്താക്കളുടെ സെർച്ച് വിവരങ്ങളും മറ്റും ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കുന്നതിൻ്റെ ഭാഗമായാണ് വിവരങ്ങൾ നീക്കം ചെയ്യാൻ കമ്പനി സമ്മതിച്ചത്. ഒപ്പം വിവരം ശേഖരിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ഗൂഗിൾ പറഞ്ഞു.

2020 ലാണ് 500 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമ സ്ഥാപനമായ ബോയസ് ഷില്ലർ ഫ്ളെക്‌സ്‌നർ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്. ഗൂഗിൾ ക്രോമിലെ ഇൻകൊഗ്നിറ്റോ മോഡിലും മറ്റ് ബ്രൗസറുകളിലെ പ്രൈവറ്റ് മോഡിലും ഇൻ്റർനെറ്റ് ഉപയോഗിച്ചവരുടെ സെർച്ച് ആക്‌ടിവിറ്റി ഗൂഗിൾ അനുവാദമില്ലാതെ ട്രാക്ക് ചെയ്‌തു എന്നാരോപിച്ചാണ് കേസ്. ഇതുവഴി കണക്കില്ലാത്ത വിവരശേഖരം ഗൂഗിൾ ഉണ്ടാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.

2023 ഡിസംബറിലാണ് കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനമായത്. കേസ് തള്ളണം എന്ന ഗൂഗിളിൻ്റെ ആവശ്യം നേരത്തെ തന്നെ കോടതി നിഷേധിച്ചിരുന്നു.

തിങ്കളാഴ്‌ച സാൻഫ്രാൻസിസ്കോ കോടതിയിൽ ഫയൽ ചെയ്‌ത ഒത്തുതീർപ്പ് ഹർജി കോടതി അംഗീകരിച്ചാൽ, ഇൻകൊഗ്നിറ്റോ മോഡിൽ ക്രോം ബ്രൗസർ ഉപയോഗിച്ചവരുമായി ബന്ധപ്പെട്ട വിവര ശേഖരം ഗൂഗിൾ നീക്കം ചെയ്യണം.

ജൂലായ് 30 ന് കേസിൽ വാദം കേൾക്കുന്ന ജഡ്‌ജി വോന്നെ ഗോൺസാലസ് റോജേഴ്സാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് അംഗീകാരം നൽകേണ്ടത്. നിലവിലെ കേസിൽ നഷ്ടപരിഹാരതുകയ്ക്ക് പകരമായാണ് വിവരശേഖരം നീക്കം ചെയ്യാമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുന്നത്. എന്നാൽ യുഎസിലെ ഉപഭോക്താക്കൾക്ക് ഓരോരുത്തർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകാനാവും.

spot_img

Check out our other content

Check out other tags:

Most Popular Articles