Friday, May 3, 2024

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ട; മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി – ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

TOP NEWSINDIAഅരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ട; മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി - ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്‌ചയെ കുറിച്ച് രാജ്യത്തിന് ആരിൽ നിന്നും പാഠങ്ങൾ ആവശ്യമില്ലെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് ജർമ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമർശം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്‌ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്‌തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച്‌ച ചെയ്യാൻ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല’ – ജഗ്ദീപ് ധൻകർ പറഞ്ഞു.

പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂർവവുമായ സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇന്ത്യയിൽ പൗരന്മാർക്ക് കഴിയണമെന്നുമായിരുന്നു ഇന്നലെ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്ത‌ാവാണ് ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചത്. ജർമ്മനിയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചതിനു പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

spot_img

Check out our other content

Check out other tags:

Most Popular Articles