Saturday, April 27, 2024

ഐപിഎൽ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ചെന്നൈ

FEATUREDഐപിഎൽ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ചെന്നൈ

ഐപിഎൽ സീസണിൽ ചെന്നൈ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചു. എങ്കിലും സൂപ്പർ താരം മഹേന്ദ്ര സിം​ഗ് ധോണിക്ക് ഇതുവരെ ബാറ്റിം​ഗിന് ഇറങ്ങാൻ കഴിഞ്ഞില്ല. ​ഗുജറാത്ത് ടൈറ്റൻസിനെതിരെ അതിന് അവസരമുണ്ടായിരുന്നെങ്കിലും ധോണി ബാറ്റിം​ഗ് ഓഡറിൽ എട്ടാം സ്ഥാനത്തായിരുന്നു.

സൂപ്പർ ഫിനിഷറെ എട്ടാമനാക്കിയതിൽ കാരണം വ്യക്തമാക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ബാറ്റിം​ഗ് കോച്ച് മൈക്ക് ഹസ്സി. ധോണിയെ എട്ടാമനായി ഇറക്കാൻ തീരുമാനിച്ചത് സ്റ്റീഫൻ ഫ്ലെമിങ്ങ് ആണ്. ഇംപാക്ട് പ്ലെയർ നിയമം വന്നതിനാൽ ഒരു അധിക ബാറ്ററെയും ബൗളറെയും ടീമിന് ലഭിക്കും. അത് ടീം ലൈനപ്പ് ഉയർത്തുന്നു. സ്വാഭാവികമായും ധോണി എട്ടാം നമ്പറിലെത്തി. തുടർന്ന് അതിവേ​ഗം മത്സരം മുന്നോട്ടുകൊണ്ടുപോകാനാണ് ഫ്ലെമിങ്ങ് ഇഷ്ടപ്പെടുന്നതെന്നും ഹസ്സി വ്യക്തമാക്കി.

spot_img

Check out our other content

Check out other tags:

Most Popular Articles