Sunday, May 5, 2024

ബാർഡിനെ റീബ്രാൻഡ് ചെയ്‌ത് ഗൂഗിൾ; ഒപ്പം ജെമിനിയുടെ പ്രത്യേക ആൻഡ്രോയിഡ് ആപ്പും

Newsബാർഡിനെ റീബ്രാൻഡ് ചെയ്‌ത് ഗൂഗിൾ; ഒപ്പം ജെമിനിയുടെ പ്രത്യേക ആൻഡ്രോയിഡ് ആപ്പും

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്‌ത് ഗൂഗിൾ. ഇനിമുതൽ ജെമിനി എന്ന പേരിലാണ് സേവനം അറിയപ്പെടുക. വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒപ്പം ജെമിനിയുടെ പ്രത്യേക ആൻഡ്രോയിഡ് ആപ്പും ഐഒസ് ആപ്പും കമ്പനി പുറത്തിറക്കി. ജെമിനിയുടെ ഏറ്റവും ശക്തമായ ലാർജ് ലാംഗ്വേജ് മോഡൽ വേർഷനായ ജെമിനി അൾട്ര 1.0യും ഗൂഗിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

വെള്ളിയാഴ്ച‌ മുതൽ ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി 150 രാജ്യങ്ങളിൽ ലഭിക്കും. എന്നാൽ 40 ഭാഷകൾ ജെമിനി ചാറ്റ് ബോട്ട് പിന്തുണയ്ക്കും. ഗൂഗിൾ വൺ എഐ പ്രീമിയം പ്ലാനിനൊപ്പമാണ് ജെമിനി അഡ്വാൻസ് സേവനം ലഭിക്കുക. ജെമിനി അൾട്രാ ഫീച്ചറുകൾ ഇതിലാണ് ഉണ്ടാവുക. പ്രതിമാസം 19.99 ഡോളറാണ് ഇതിന് വില. രണ്ട് മാസത്തെ സൗജന്യ ട്രയലും ലഭിക്കും.

ജെമിനി അഡ്വാൻസ്‌ഡിൽ കൂടുതൽ വിശകലന ശേഷിയുള്ള, നിർദേശങ്ങൾ കൃത്യമായി പിന്തുടരുന്ന, കോഡിങും മറ്റ് ജോലികളും കൂടുതൽ മികവോടെ ചെയ്യുന്ന ചാറ്റ്ബോട്ട് സേവനങ്ങൾ ലഭിക്കും. ജെമിനി അൾട്ര 1.0 പിന്തുണയുള്ള ജെമിനി അഡ്വാൻസ്‌ഡ് പതിപ്പിന് ദൈർഘ്യമേറിയ വിശദമായ സംഭാഷണങ്ങൾ നടത്താനും പഴയ നിർദേശങ്ങളിൽ നിന്ന് സാഹചര്യം തിരിച്ചറിയാനും കഴിവുണ്ട്.

ജെമിനിയുടെ ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും സംവദിക്കാനും സാധിക്കും. ഒപ്പം ചിത്രങ്ങൾ കാണിച്ച് നിർദേശങ്ങൾ ചോദിക്കാം. ഉദാഹരണത്തിന് പഞ്ചറായ ഒരു ടയറിൻ്റെ ചിത്രം കാണിച്ച് എന്തെല്ലാം ചെയ്യണം എന്ന് ചോദിച്ചാൽ അതിനുള്ള നിർദേശങ്ങൾ എഐ നൽകും. ഇങ്ങനെ ചിത്രങ്ങളിലൂടെയും ജെമിനിയോട് സംവദിക്കാനാവും. ആൻഡ്രോയിഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തോ ഗൂഗിൾ അസിസ്റ്റന്റ്റിനൊപ്പമോ ജെമിനി ആസ്വദിക്കാം. ജെമിനി ആപ്പിൻ്റെ ഐഒഎസ് വേർഷനും ലഭ്യമാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles