Friday, May 17, 2024

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി

CRIMEപ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് രുദുർപുര സ്വദേശി പ്രമോദ്‌കുമാർ ശുക്ലയാണ് കൊല്ലപ്പെട്ടത്. മോരി ഗേറ്റിലെ ഡിഡിഎ പാർക്കിൽ ആളൊഴിഞ്ഞ ഭാഗത്തായി ഒരു മൃതദേഹം കിടക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് ജനുവരി 19നാണ് കശ്‌മീരി ഗേറ്റിലുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് ഫോൺ വരുന്നത്.

തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രമോദ് കുമാറിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തി. ഇയാളുടെ വായിൽ നിന്ന് രക്‌തം വരുന്നുണ്ടായിരുന്നു, ശരീരത്തിന് ചുറ്റും രക്‌തം തളംകെട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്‌ഥരും ഫോറൻസിക് വിദഗ്‌ധരുമടങ്ങുന്ന സംഘവും ഉടൻ സ്‌ഥലത്തെത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തുടർന്ന് പ്രമോദ് കുമാറിൻ്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് കുമാറിൻ്റെ സുഹൃത്തായ രാജേഷ് കുമാറിലേക്ക് പോലീസ് എത്തുന്നത്. രാജേഷിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ചുരുഴളിയുന്നത്.

ബിഹാർ സ്വദേശിയായ രാജേഷും പ്രമോദും സുഹൃത്തുക്കളായിരുന്നു. ജനുവരി 17-ന് ഇരുവരും ഡിഡിഎ പാർക്ക് സന്ദർശിച്ചിരുന്നു. പാർക്കിലിരുന്ന് ഇരുവരും ബിയർ കഴിച്ചു. ബിയർ അകത്തുചെന്നതോടെ പ്രമോദ് കുമാർ രാജേഷിനെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. എന്നാൽ രാജേഷ് വഴങ്ങിയില്ല. ഇത് പിന്നീട് വഴക്കിലെത്തുകയും പ്രമോദ് കുമാറിന്റെ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

കൊലപാതകത്തെ തുടർന്ന് പ്രമോദ് കുമാറിൻ്റെ മൃതദേഹം പാർക്കിൽ ഉപേക്ഷിച്ച രാജേഷ് അയാളുടെ പോക്കറ്റിൽ നിന്ന് 18,500 രൂപയും മൊബൈൽ ഫോണുമെടുത്ത് കടന്നു. ഈ ഫോൺ പിന്നീട് ഡൽഹി റെയിൽവേസ്‌റ്റേഷനിൽ വെച്ച് 400 രൂപയ്ക്ക് രാജേഷ് വിറ്റു. ശേഷം പഞ്ചാബ് അമൃത്സറിലേക്ക് കടക്കുകയായിരുന്നു. പ്രമോദിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാൾ പുതിയൊരു ഫോണും വാങ്ങി.

കേസിൽ രാജേഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തതായി ഡിസിപി നോർത്ത് മനോജ് കുമാർ മീണ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അമ്പതോളം സിസിടിവി ക്യാമറകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. നൂറിലേറെ പേരെ ചോദ്യം ചെയ്തതായും മരിച്ചയാളെ തിരിച്ചറിയുന്നതിനായി പ്രാദേശിക പൊലീസിന്റെ സഹായം തേടിയതായും ഡിസിപി മീണ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles