Monday, May 6, 2024

‘വൺ ടൈം’ പെർമിഷൻ ഫീച്ചറുമായി ഗൂഗിൾ ക്രോം; ഡിവൈസ് ആക്‌സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾക്ക് കൂടുതൽ നിയന്ത്രണം

News'വൺ ടൈം' പെർമിഷൻ ഫീച്ചറുമായി ഗൂഗിൾ ക്രോം; ഡിവൈസ് ആക്‌സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾക്ക് കൂടുതൽ നിയന്ത്രണം

‘വൺ ടൈം’ പെർമിഷൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം. ഇനി മുതൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുൻപ് ‘അലോ’ കൂടാതെ ‘വൺ ടൈം’ എന്നൊരു ഓപ്ഷൻ കൂടി കാണിക്കും. ഈ ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ ഡിവൈസിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾ സംബന്ധിച്ച് കൂടുതൽ നിയന്ത്രണം വരുത്താനാകുമെന്ന് ക്രോം അറിയിച്ചു.

ഇപ്പോൾ ഒരു വെബ്സൈറ്റ് നിങ്ങളുടെ ലൊക്കേഷൻ, ക്യാമറ അല്ലെങ്കിൽ മൈക്രോഫോൺ പോലുള്ള ഫീച്ചറുകളിലേക്ക് ആക്‌സസ് അഭ്യർത്ഥിക്കുമ്പോൾ, നിങ്ങൾ എല്ലായ്പ്പോഴും ആക്‌സസ് അനുവദിക്കുകയോ അല്ലെങ്കിൽ പൂർണമായും ബ്ലോക്ക് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. പുതിയ വൺ ടൈം ഫീച്ചർ ഇനി മുതൽ മൂന്നാമത് ഒരു ഓപ്ഷനായി ഇക്കൂട്ടത്തിലുണ്ടാകും. ഇതനുസരിച്ച് ബ്രൗസിങ്ങിന് താല്ക്കാലിക അനുമതി നൽകാനാകും. ആൻഡ്രോയിഡ് ഫോണുകളിൽ, ആപ്പ് പെർമിഷൻ നൽകുന്നതിനു സമാനമായാണ് ക്രോമിലെ പെർമിഷൻ ഫീച്ചർ പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

മറ്റ് ക്രോം അധിഷ്‌ഠിത ബ്രൗസറുകളിലും സമാന ഫീച്ചർ ഭാവിയിൽ ഉണ്ടായേക്കാം. ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഹിഡനായി ഉപയോഗിക്കുന്ന ആപ്പുകളെ കണ്ടെത്തുകയും ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്ന ഫീച്ചറുകൾ അടുത്തിടെ ആൻഡ്രോയിഡ് തങ്ങളുടെ പുതിയ പതിപ്പുകളിൽ കൊണ്ടുവന്നിരുന്നു. പുതിയ വൺ ടൈം പെർമിഷൻ ഫീച്ചർ മറ്റൊരു സുരക്ഷ ഫീച്ചറായാണ് അവതരിപ്പിക്കുന്നത്. വൺ ടൈം പെർമിഷൻ ഫീച്ചർ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചർ ഇതുവരെ പൂർണ്ണമായും ആക്‌ടീവായിട്ടില്ല. ഫീച്ചർ ആക്ടീവാക്കാൻ കാനറിയിലെ chrome://flags/#one-time-permission എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ മതിയാകും.

spot_img

Check out our other content

Check out other tags:

Most Popular Articles