Saturday, May 4, 2024

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്; ഇത് ഏകദേശം 48 കോടി കിലോഗ്രാം ഇലക്ട്രോണിക് മാലിന്യങ്ങൾ കുന്നുകൂടുന്നതിനിടയാക്കും

Newsവിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്; ഇത് ഏകദേശം 48 കോടി കിലോഗ്രാം ഇലക്ട്രോണിക് മാലിന്യങ്ങൾ കുന്നുകൂടുന്നതിനിടയാക്കും

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്. ഇതുവഴി 24 കോടി പേഴ്‌സണൽ കംപ്യൂട്ടറുകൾക്ക് കമ്പനിയുടെ സാങ്കേതിക പിന്തുണ ലഭിക്കാതാവും. ഇത് വലിയ രീതിയിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുന്നുകൂടുന്നതിനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസർച്ചിൻ്റെ വിലയിരുത്തൽ. ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ട‌ിക്കപ്പെടും. ഇത് 320,000 കാറുകൾക്ക് തുല്യമാണ്.

2025 ഒക്ടോബറോടെ വിൻഡോസ് 10നുള്ള പിന്തുണ നിർത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. നൂതന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. ഇത് മന്ദഗതിയിലുള്ള പിസി വിപണിയെ ഉയർത്തിയേക്കുമെന്നാണ് കരുതുന്നത്.

ഒഎസ് പിന്തുണ അവസാനിച്ചാലും വർഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാൽ ആവശ്യക്കാർ കുറയുമെന്ന് കനാലിസ് പറയുന്നു.

2028 ഒക്ടോബർ വരെ വിൻഡോസ് 10 ഉപകരണങ്ങൾക്ക് സുരക്ഷാ അപ്ഡേറ്റുകൾ നൽകുമെന്നാണ് മൈക്രോസോഫ്റ്റിൻ്റെ പ്രഖ്യാപനം. എന്നാൽ അതിന് വാർഷിക നിരക്ക് ഇടാക്കും. ഇത് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഈ നിരക്ക് കൂടുതലാണെങ്കിൽ പുതിയ പിസികളിലേക്ക് മാറുന്നതായിരിക്കും ലാഭകരം. സ്വാഭാവികമായും ആളുകൾ പുതിയ സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന കംപ്യൂട്ടറുകളിലേക്ക് മാറാനാണ് സാധ്യത. ഇത് ഉപേക്ഷിക്കപ്പെടുന്ന പഴയ പിസികളുടെ എണ്ണം വർധിക്കുന്നതിനിടയാക്കും. അതേസമയം വിൻഡോസ് 10 നുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനത്തിന്റെറെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ചുള്ള അഭിപ്രായത്തോട് മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.

spot_img

Check out our other content

Check out other tags:

Most Popular Articles