Saturday, May 4, 2024

ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി; ബേസ് മോഡലുകൾക്ക് മണിക്കൂറിൽ 210 കിമീ വേഗം കൈവരിക്കാനാവും

Newsഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി; ബേസ് മോഡലുകൾക്ക് മണിക്കൂറിൽ 210 കിമീ വേഗം കൈവരിക്കാനാവും

ജനപ്രിയ സ്മാർട്ഫോൺ നിർമാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയിൽ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാർ സൗകര്യത്തോടുകൂടിയുള്ളതും ലിഡാർ ഇല്ലാത്തതുമായ രണ്ട് വേർഷനുകളാണ് എസ് യു 7 ന് ഉള്ളത്. എസ് യു7, എസ് യു7 പ്രോ, എസ് യു മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ ഇതിനുണ്ട്. ആർഡബ്ല്യൂഡി, എഡബ്ല്യൂഡി എന്നീ രണ്ട് പവർ ഓപ്ഷനുകളും നൽകുന്നു.

റിയർ ആക്സിലിൽ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ആർ ഡബ്ല്യുഡി വേർഷൻ എത്തുക. ഇതിന് 295 ബിഎച്പി ഉണ്ടാവും. എ ഡബ്ല്യൂഡി വേർഷനിൽ 663 ബിഎച്പി ശക്തിയുണ്ടാവും. എഡബ്ല്യൂഡി വേർഷന്റെ മുൻ ചക്രങ്ങളിൽ 295 ബിഎച്പി മോട്ടോറും പിൻ ചക്രങ്ങളിൽ 368 ബിഎച്പി മോട്ടോറും ആണുണ്ടാവുക.

വിലകുറഞ്ഞ വേരിയന്റുകളിൽ ബിവൈഡിയുടെ എൽഎഫ്പി ബാറ്ററി പാക്ക് ആണുണ്ടാവുക. വില കൂടിയവയിൽ കാറ്റിലിന്റെ (CATL) എൻഎംസി ബാറ്ററി പാക്കുകൾ അടങ്ങുന്ന വലിയ ബാറ്ററി പാക്കാണുണ്ടാവുക.

വലിയ ബാറ്ററിയുള്ളതുകൊണ്ടു തന്നെ ഷാവോമി എസ് യു7 ന്റെ ബേസ് മോഡലിന് 1980 കിലോഗ്രാം ഭാരമുണ്ടാവും. ടോപ്പ് വേരിയന്റിന് 2025 കിലോഗ്രാം ഭാരവുമുണ്ട്. ബേസ് മോഡലുകൾക്ക് മണിക്കൂറിൽ 210 കിമീ വേഗം കൈവരിക്കാനാവും. ഉയർന്ന വേരിയന്റുകളിൽ മണിക്കൂറിൽ 265 കിമീ വേഗം ലഭിക്കും.

ഈ അവർഷം ഡിസംബറിൽ കാറുകളുടെ ഉല്പാദനം ആരംഭിക്കും. 2024 ഫെബ്രുവരിയോടെ വിൽപനയും ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles