Saturday, May 4, 2024

സെക്കന്റിൽ 1200 ജിബി, 150 എച്ച്ഡി സിനിമകൾ ഒറ്റ സെക്കന്റിൽ കൈമാറ്റം ചെയ്യാം; ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് നെറ്റവർക്ക് അവതരിപ്പിച്ച് ചൈന

Newsസെക്കന്റിൽ 1200 ജിബി, 150 എച്ച്ഡി സിനിമകൾ ഒറ്റ സെക്കന്റിൽ കൈമാറ്റം ചെയ്യാം; ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് നെറ്റവർക്ക് അവതരിപ്പിച്ച് ചൈന

സെക്കന്റിൽ 1200 ജിബി, 150 എച്ച്ഡി സിനിമകൾ ഒറ്റ സെക്കന്റിൽ കൈമാറ്റം ചെയ്യാം;

ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് നെറ്റവർക്ക് അവതരിപ്പിച്ച് ചൈനീസ് കമ്പനികൾ. സെക്കന്റിൽ 1,2 ടെറാബിറ്റ്സ് (സെക്കന്റിൽ 1200 ജിബി) ഡാറ്റ കൈമാറ്റം ചെയ്യാൻ ഇതുവഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. സിൻഹുവ സർവകലാശാല, ചൈന മൊബൈൽ, വാവേ ടെക്നോളജീസ്, സെർനെറ്റ് കോർപറേഷൻ എന്നിവർ ചേർന്നാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.

ബെയ്ജിങ്, വുഹാൻ, ഗാങ്ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 3000 കിലോമീറ്റർ ദൈർഘ്യത്തിലാണ് നെറ്റ് വർക്ക് ഒരുക്കിയിരിക്കുന്നത്. സെക്കന്റിൽ 1.2 ടെറാബിറ്റ് ഡാറ്റ കൈമാറ്റം ചെയ്യാൻ ഈ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയിലൂടെ സാധിക്കും. ഇന്ന് നിലവിലുള്ള ഏറ്റവും വേഗമേറിയ നെറ്റ് വർക്കുകൾക്ക് പരമാവധി സെക്കന്റിൽ 100 ജിബി മാത്രമാണ് വേഗമുള്ളത്. അടുത്തിടെ യുഎസ് പരീക്ഷിച്ച അഞ്ചാം തലമുറ ഇന്റർനെറ്റ്2 നെറ്റ് വർക്കിന് സെക്കന്റിൽ 400 ജിബി ഡാറ്റയാണ് കൈമാറ്റം ചെയ്യാൻ സാധിച്ചത്.

ചൈനയുടെ ഫ്യൂച്ചർ ഇന്റർനെറ്റ് ടെക്നോളജി ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ് ബീജിംഗ്-വുഹാൻ-ഗ്വാങ്ഷൗ നെറ്റ് വർക്ക്. ജൂലായിൽ പ്രവർത്തനക്ഷമമാക്കിയ നെറ്റ്വർക്ക് വിവിധ പരീക്ഷണങ്ങൾക്കൊടുവിൽ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്.
150 എച്ച്ഡി സിനിമകൾ ഒറ്റ സെക്കന്റിൽ കൈമാറ്റം ചെയ്യാൻ ഈ നെറ്റ് വർക്കിലൂടെ സാധിക്കുമെന്നാണ് വാവേ ടെക്നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലെയ് പറയുന്നത്.

ഇതിലും വേഗമേറിയ ഇന്റർനെറ്റ് നിർമിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യ ഇതിലൂടെ ചൈനയ്ക്ക് ലഭിച്ചുവെന്ന് അതേസമയം, ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള എഫ്ഐടിഐ പ്രോജക്ട് ലീഡർ ജിയാൻപിംഗ് പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles